Welcome to Our Website :- Pavumbaradhakrishnan.com

ഓംനമോ ഭഗവതേ വാസുദേവായ.
ഭാഗവത ആചാര്യന് ശ്രീ പാവുമ്പ രാധാകൃഷ്ണന്
ഒരു മനുഷ്യന് അറിയേണ്ടതും സ്മരിക്കെണ്ടതും കേള്‍ക്കേണ്ടതും ധ്യാനിക്കെണ്ടതും
എല്ലാം ഈശരനെ കുറിച്ചാണ് . അല്ലാത്തതോന്നിനും ഒരു അര്‍ത്ഥവും ഇല്ല .
പ്രത്യേകിച്ചു ഇന്നത്തെ അത്യന്താതുനിക യുഗത്തില്‍ ഭൗതികത്തിനു അമിത പ്രാധാന്യം കൊടുത്തു ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ് .
മരണം ആസന്നമായിരിക്കുന്ന ആള്‍ക്ക് വിരക്തി ഉണ്ടാകണം. വിരക്തി ഉണ്ടാവണമെങ്കില്‍ മരണത്തെ കുറിച്ച് ബോധവാനാകണം.
ജനിച്ചാല്‍ മരിക്കും ഇന്നല്ലങ്കില്‍ നാളെ അതാര്‍ക്കും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്
അതിനെ ഭയപെടുന്നത് കൊണ്ട് വിശേഷമില്ല. ഒളിച്ചോടി രക്ഷപെടാനും സാധ്യമല്ല .
അതിനെ തന്റെടത്തോട് അഭിമുകികരിക്കുകയും . സന്തോഷത്തോടുകൂടി സ്വീകരിക്കുകയും വേണം . അങ്ങനെ മരണത്തെ സന്തോഷത്തോടു കൂടി സ്വീകരിക്കണം എങ്കില്‍ വിരക്തി ഉണ്ടാകണം. തന്റെതെന്നു കരുതിയതോന്നും തന്റെ കൂടെ അന്ത്യസമയത്തു വരില്ല എന്ന് മനസിലാക്കിയാല്‍ ആസക്തി കുറയും ആസക്തി കുറഞ്ഞാല്‍ വിരക്തിയുണ്ടാകും വിരക്താനാകുമ്പോള് മരണ ഭയം ഇല്ലാതാകുന്നു. താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഇവിടെവിട്ടു പോകണമല്ലോ എന്നോര്‍ക്കുമ്പോഴാണ് മരണത്തെ കുറിച്ച് ഭയം ഉണ്ടാകുന്നതു സ്വാഭാവികമായി സംഭവിക്കുന്നതോ - സംഭവിക്കെണ്ടതുമായ ഒന്നിനെ ഭയക്കേണ്ട കാര്യമില്ല .
ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നതാണ് മരണം എന്ന് പറയുന്നത് . ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെടുമ്പോള്‍ മനസു ഈശരനില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ കഴിയണം . ജീവാത്മാവ് പരമാത്മവിന്റെ ഒരു സ്പുരണം മാത്രമാണ്.
ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ജീവാത്മാവ് പരമാത്മാവില്‍ ലയിക്കണം . അങ്ങനെ ലയിക്കണം എങ്കില്‍ അന്ത്യവേളയില്‍ മനസ് പരമാത്മാവില്‍ ഉറപ്പിച്ചിരിക്കണം . അന്ത്യവേളയിലുള്ള മനസിന്റെ നിലയെ ആശ്രയിച്ചിരിക്കും ജീവാദ്ധ്മാവിന്റെ അടുത്ത ഗതിയും . മനുഷ്യ ജന്മത്തില് ഉല്കൃഷ്ടതഎന്ന് പറയുന്നത് ജീവാത്മ പരമാത്മ ബന്ധമാണ് . ഞാന്‍ ഈശ്വരനാണ് എന്ന ബോധത്തില്‍ ലയിച്ചു ചേരുന്നതാണ് മോക്ഷം .
മായയുടെ മോഹവലയത്തില്‍ പെടാതെ ഞാന്‍ ആരാണെന്നു അറിയുകയും അറിയുന്നതിനെ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥക്കാണ് ബ്രഹ്മസാക്ഷാല്കരം അല്ലെങ്കില്‍ പരമാനന്ത പ്രാപ്തി എന്ന് പറയുന്നത് .ഈശ്വരനില്‍ മനസ് ഉറപ്പിക്കുന്നതിനു വേണ്ടി ശ്രീമദ് ഭാഗവതം വായിക്കുകയും പഠിക്കുകയും . മനപ്പാടമാക്കുകയും ചെയ്യുക .
23 / 11 /11 ല്‍ ഇന്ന് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ സപ്താഹത്തില് രുക്മണി സ്വയം വരം എന്ന
ചടങ്ങിന്റെ ചില ഫോട്ടോസ് .