ഓം നമോ ഭഗവതേ വാസുദേവായ.
ഭാഗവത ആചാര്യന്‍ ശ്രീ പാവുമ്പ രാധാകൃഷ്ണന്‍
1956 ജൂലൈ മാസത്തില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ തഴവ പഞ്ചായത്തില്‍ പാവുമ്പ വില്ലേജില്‍ പാവുമ്പ തെക്ക് കളീക്കല്‍ കിഴക്കതില്‍ ശ്രീമാന്‍ . കേശവന്‍ നായരുടെയും , ജാനകി അമ്മയുടെയും 8 മത്തെ മകനായി ജനിച്ചു. ജാതക വശാല്‍ 12 മത്തെ വയസു വരെ പിതാവിന് ദോഷം ഉണ്ടാവുമെന്ന് കാണുകയും അതിനു പരിഹാരമായി മാസം തോറും ഭാഗവത പാരായണം നടത്തുവാന്‍ വിധിക്കുകയും ചെയ്തു. ഗുരുനാഥനായ ശ്രീ വാസുദേവന്‍ അവറുകള്‍ ആണ് ജാതകം എഴുതിയത്.
ഗുരുനാഥന്‍ മാസം തോറും ഭാഗവത പാരായണം നടത്തി വന്നു . അതിന്‍റെ ഫലമായി അച്ഛനുണ്ടായ ദോഷം മാറി. 12 വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാഗവതം പാരായണം ചെയ്യാനുള്ള ഭാഗ്യം കൈവന്നു. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പാരായണത്തിന് പോയിത്തുടങ്ങി S .S .L .C വരെ പഠിച്ചു. അതിനു ശേഷം ഭാഗവത പാരായണ രംഗത്തിറങ്ങി. സപ്താഹ യെന്ജങ്ങള്‍ വളരെ കുറവായിരുന്ന കാലമായിരുന്നു അന്ന്. 15 മത്തെ വയസില്‍ ആദ്യ സപ്താഹ യെഞ്ഞത്തില്‍ പങ്കെടുത്തു ചെങ്ങന്നൂര്‍ കോട്ടുകുളത്തില്‍ കുതിരവട്ടത്തു ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലാണ് ആദ്യ സ്പ്തഹയെന്ജം നടന്നത്. അന്ന് കൂടെ പാരായണം ചെയ്തത് താമരകുളം ശിവരമാപിള്ള,ചെങ്ങന്നൂര്‍ ശ്രീധരന്‍ പിള്ള , നരിയാപുരം
നാരായണന്‍ നായര്‍ എന്നിവരായിരുന്നു . അതിനു ശേഷം മുഖത്തല ചെല്ലപ്പന്‍ പിള്ള , ആറ്റുവാശ്ശേരി രാഘവന്‍ പിള്ള , നൂറനാട് ചെല്ലപ്പന്‍ പിള്ള , കാരാഴ്മ ശ്രീധരന്‍ പിള്ള , ഹരിപ്പാട് അനന്തനാരായണ പിള്ള, മുട്ടം ദാമോദരന്‍ പിള്ള , ഹരിപ്പാട് രാമകൃഷ്ണപിള്ള എന്നീ പ്രശസ്തരായ ആചാര്യന്‍ മാരുടെ കൂടെ വളരെ കാലം പാരായണം ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി .
1980 മുതലാണ് സപ്തഹയെന്ജം കൂടുതലായി ഉണ്ടായതു. 2009 ഒക്ടോബര്‍ 24 മുതല്‍ 30 വരെ നൂറനാട് ഈരെഴത്തു കാവ് ദേവി ക്ഷേത്രത്തില്‍ 1000 സപ്താഹം പൂര്‍ത്തീകരിച്ചു അന്ന് ശബരിമല നിയുക്ത മേല്‍ശാന്തി ബ്രഹ്മമ ശ്രീ വിഷ്ണു നമ്പൂതിരി പൊന്നാടയണിയിച്ചു കീര്‍ത്തിപത്രവും നല്‍കി അനുമോദിച്ചു . ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ കട്ടച്ചിറ മുട്ട ക്കുളത്ത് ദേവി ക്ഷേത്രത്തില്‍ 1001 സപ്താഹം പൂര്‍ത്തീകരിച്ചു. അന്ന് തന്ത്രി മുഖ്യന്‍ ബ്രഹ്മ ശ്രീ അക്കീര മണ്‍ കാളിദാസ ഭട്ടതിരി പട്ടും വളയും നല്‍കി സ്വീകരിച്ചു . അതിനു ശേഷം ഉള്ള എല്ലാ യെനജങ്ങ ളിലും സ്വീകരണങ്ങള്‍ തന്നു കൊണ്ടിരിക്കുന്നു . 1997 ഏഷ്യാനെറ്റില്‍ " ഇന്നത്തെ അഥിതി " ആയി ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ട് . 1997 ല്‍ ഭജന ഗീതങ്ങള്‍ എന്ന ഒരു കാസ്സെറ്റ് റിലീസ് ചെയ്തിട്ടുണ്ട് . വളരെ പ്രസസ്തമായ പല ഗാനങ്ങളും അതില്‍ ഉള്‍പെടുത്തിയിട്ടുണ്ട് . അതില്‍ പ്രധാനപ്പെട്ടതാണ് " അവതാരമായി .... അവതാരമായി " , " മനുഷ്യനായി എന്തിനീ മണ്ണില്‍ പിറന്നു" , "ആട് പാമ്പേ പുനം തേടു പാമ്പേ" , എന്നീ ഗാനങ്ങള്‍ . ഒക്ടോബര്‍ 31 ന്നാം തീയതി 1077 സപ്താഹം പൂര്‍ത്തീകരിച്ചു.
മുന്ജെന്മ സുകൃതം ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ശ്രീമദ് ഭാഗവതം വായിക്കുവാന്‍ സാധിക്കു . അങ്ങനെ 1077 യെനജവേദിയില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് ഭഗവാന്‍ തന്നു . ഇനിയും ധാരാളം സപ്താഹ യെഞ്ഞത്തില്‍ പങ്കെടുക്കുവാന്‍ അവസരം തരുവാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു .
Regards.
Pavumpa radhakrishnan